അഞ്ചൽ: കോണത്ത് തച്ചിറവിള കെ.സി.ഗോവിന്ദൻ മെമ്മോറിയൽ കുടുംബ സംഗമവും വാർഷിക സമ്മേളനവും നടന്നു. ആയൂർ ആമ്പാടി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.സുദർശനൻ അദ്ധ്യക്ഷനായി. കവി മനോജ് പുളിമാത്ത് മുഖ്യ പ്രഭാഷണം നടത്തി. ആനന്ദ ഭവൻ സെൻട്രൽ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ, ട്രസ്റ്റ് ഭാരവാഹികളായ ജി.സുധീർ, എസ്.ശ്യാമപ്രസാദ്, കെ.രാജപ്പൻ, അഡ്വ.വി.ശ്രീനിവാസൻ, ജി.അജയകുമാർ, എ.ഉദയകുമാർ, എസ്.ഷനാസ് ,വി.ഗോപിക്കുട്ടൻ, കെ.എൻ. ബൈജു എന്നിവർ സംസാരിച്ചു. സാബു ലക്ഷ്മണൻ സ്വാഗതവും അഡ്വ.വി.ശ്രീലത നന്ദിയും പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി എൻ.ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.