കരുനാഗപ്പള്ളി: ജയചന്ദ്രൻ തൊടിയൂർ രചിച്ച മായുന്ന കാഴ്ചകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 4ന് കരുനാഗപ്പള്ളി സർഗചേതനയുടെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പുസ്തകം സ്വീകരിക്കും. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറയും. എസ്.അശോക് കുമാർ (റിട്ട. കേരളകൗമുദി)വിശിഷ്ട സാന്നിദ്ധ്യമാകും. ഡോ.പി.ബി.രാജൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തും. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി , തൊടിയൂർ വസന്തകുമരി, ഡി.മുരളീധരൻ, ആർ.രവീന്ദ്രൻ പിള്ള,
തോപ്പിൽ ലത്തീഫ് ,ഡി.വിജയലക്ഷ്മി, ഷീലാ ജഗധരൻ, നന്ദകുമാർ വള്ളിക്കാവ്, വി.ശ്രീജിത്ത്, സി.ജി.പ്രദീപ് കുമാർ, കെ.എസ്. രെജു കരുനാഗപ്പള്ളി, എം.നസീംബീവി, ഡോ.കെ.കൃഷ്ണകുമാർ എന്നിവർ സംസാരിക്കും..ജയചന്ദ്രൻ തൊടിയൂർ മറുപടിയും രാജൻ കല്ലേലിഭാഗം നന്ദിയും പറയും.