കരുനാഗപ്പള്ളി: സുനാമി ദുരന്തത്തിന് ശേഷം രാത്രിയിൽ ഭയാശങ്കയില്ലാതെ ആലപ്പാട്ടുകാർ ഉറങ്ങീട്ടില്ല. ഇപ്പോഴും മഴയും കടലാക്രമണവും ആശങ്ക കൂട്ടിക്കൊണ്ടിരിക്കുന്നു. മഴ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സമുദ്രതീര സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ തന്നെ ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുന്നുണ്ട്. കാലവർഷം ആരംഭിച്ച് കഴിഞ്ഞാൽ ദിവസവും കടൽ ക്ഷോഭമുണ്ടാകും. ഒരു രാത്രി പോലും ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാർ ആശങ്കയിൽ
പണിക്കർകടവ് മുതൽ വടക്കോട്ട് ആഴീക്കൽ വരെ 14 കിലോമീറ്റർ നീളത്തിൽ കടൽ ഭിത്തി തകർന്ന് കിടക്കുകയാണ്. ചെറിയ തിരമാലകളെ പോലും ചെറുക്കാൻ തകർന്ന് കിടക്കുന്ന കരിങ്കൽ ഭിത്തിക്ക് കഴിയുന്നില്ല. വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്. . കടൽ ഭിത്തി നിർമ്മാണത്തിന് സർക്കാർ പണം അനുവദിച്ചെന്ന് പറയുന്നതല്ലാതെ തീര സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. ഇതാണ് നാട്ടുകാരെ അങ്കലാപ്പിൽ ആക്കുന്നത്. കാലവർഷ സീസണിൽ ശക്തമായ കടൽ ക്ഷോഭമാണ് ഉണ്ടാകുന്നത്.
സുനാമിക്ക് മുമ്പ്
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് കൂറ്റൻ പാറകൾ അടുക്കി സമുദ്ര തീരം ബലപ്പെടുത്തും. മണ്ണിനടിയിൽ പുതഞ്ഞിരിക്കുന്ന പാറക്ക് മീതേയാണ് പുതിയ പാറകൾ നിരത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ പാറകൾ ഉയരത്തിൽ നിൽക്കും. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ പണികളും പൂർത്തിയാക്കും. ഇതോടൊപ്പം തന്നെ തകർന്ന് പോകാത്ത കരിങ്കൽ ഭിത്തികളിൽ അറ്റകുറ്റപ്പണികൾ നടത്തി ബലം ഉറപ്പാക്കും. എന്നാലിപ്പോൾ അധികൃതർ ഇക്കാര്യത്തിൽ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല.
സുനാമി ദുരന്തത്തിന് ശേഷം തകർന്ന് പോയ കടൽ ഭിത്തികൾ അതുപോലെ തന്നെ കിടക്കുകയാണ്. മഴ സീസണിൽ ശക്തമായ കടൽ ആക്രണം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അധികൃതരുടെ കണ്ണുകൾ തുറക്കണം. നാട്ടുകാർ