കൊട്ടാരക്കര: നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിലെ മൂടി തകർന്ന ഓടകൾക്ക് ശാപമോക്ഷമായി. ഫാക്ടറി ജംഗ്ഷനിലെ ദേശീയ പാതയിൽ നിന്ന് കടന്നു പോകുന്ന ഇടറോഡിൽ ഓടകളിൽ സ്ഥാപിച്ചിരുന്ന മെറ്റൽ റാഡുകൾ ഇളകി അകപടക്കെണി രൂപപ്പെട്ടത് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇന്നലെ രാവിലെ നാഷണൽ ഹൈവേ അധികൃതരെത്തി ഇളകിപ്പോയ മെറ്റൽ റാഡുകൾ സ്ഥാപിച്ച് മടങ്ങി. ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയ ഓടയുടെ പുനർ നിർമ്മാണം ആവശ്യപ്പെട്ട് പ്രദേശത്തുള്ള റോക് വാലി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് ബൈജു, സെക്രട്ടറി സുഗതകുമാരി എന്നിവരുടെ നതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് പല തവണ നിവേദനം നൽകിയിരുന്നു.