കൊല്ലം :കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കൊല്ലം ജില്ലാ ഓഫീസിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ കളക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു . ക്യാമ്പിൽ നിലവിലെ ക്ഷേമനിധി അംഗങ്ങൾക്കും മൂന്ന് വർഷം ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ള 60 വയസ് പൂർത്തിയാകാത്ത തൊഴിലാളികൾക്കും വിഹിതം അടക്കാവുന്നതാണ്. നാളിതുവരെ ക്ഷേമനിധിയിൽ അംഗമാകാത്തവർക്ക് പുതുതായി അംഗമാകാം. .വിഹിതം അടക്കാൻ വരുന്നവർ ആധാർ ,ബാങ്ക് പാസ് ബുക്ക് ,
റേഷൻ കാർഡ് എന്നിവയുടെ പകർപ്പും ക്ഷേമനിധി ബുക്കും ഫോൺ നമ്പരും ഹാജരാക്കണമെന്നും എല്ലാ തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്നും ജില്ലാ ഓഫീസർ അറിയിച്ചു.
20/05/2024 - പന്മന പഞ്ചായത്ത് ഓഫീസിൽ 20ന് രാവിലെ 10 മുതൽ 2 വരെ, കുലശേഖരപുരം
പഞ്ചായത്തിലെ തൊഴിലാളികൾ 22ന് മരങ്ങാട്ട് മുക്ക് എസ്.എൻ വായനശാലയിൽ രാവിലെ 10 മുതൽ 2 വരെ, ക്ലാപ്പന പാട്ടത്തിൽ കടവ് കയർ സംഘത്തിൽ 24ന് രാവിലെ 10 മുതൽ 2 വരെ,
തുറയിൽ കുന്ന് കുമാരനാശാൻ സ്മാരക വായനശാലയിൽ 27ന് രാവിലെ 10 മുതൽ 2 വരെ,
ചവറ പഞ്ചായത്ത് ഓഫീസിൽ 28 രാവിലെ 10 മുതൽ 2 വരെയുമാണ് കളക്ഷൻ ക്യാമ്പ് നടക്കുക.