കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ (ഓട്ടോണമസ്) ഈ അദ്ധ്യയന വർഷം മുതൽ വിദേശ സർവ്വകലാശാലകളുടെ മാതൃകയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.fmnc.ac.in എന്ന വെബ്‌സൈറ്റി​ലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലേക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ബി.എ, ബി.എസ്‌സി, ബി.കോം, ബി.സി.എ പ്രോഗ്രാമുകളിൽ നൈപുണ്യ വികസനത്തിനും മൂല്യവർദ്ധനയ്ക്കും ഊന്നൽ നൽകുന്ന അന്തർദേശീയ നിലവാരത്തിലുള്ള കോഴ്‌സുകളുടെ കോമ്പിനേഷൻസ് വിദ്യാർത്ഥികളുടെ താത്പര്യത്തിനും അഭിരുചിക്കും അനുസരിച്ച് തി​രഞ്ഞെടുക്കാം.

നാല് വർഷ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം നേടാം. ഗവേഷണം ഒരു കരിയർ എന്ന നിലയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാം. മൂന്ന് വർഷം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദം നേടാം. ഓട്ടോണമസ് കോളേജ് ആയതിനാൽ അഡ്മിഷൻ കേരള സർവ്വകലാശാലയുടെ അഡ്മിഷൻ പോർട്ടലിലൂടെയല്ലെന്ന് കോളേജ് അധി​കൃതർ അറി​യി​ച്ചു. കൂടുതൽ വിവരങ്ങൾക്ക് www.fmnc.ac.in. ഹെൽപ്പ് ലൈൻ നമ്പർ​ 9048121811, 9048121411