poto
പുനലൂരിലെ കല്ലട ആറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു.

പുനലൂർ: കല്ലടയാറ്റിൽ ചാടിയ ഡാൻസ് സ്കൂൾ മാസ്റ്ററായ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അഞ്ചൽ പുത്തയം ഹരിഭവനിൽ ഉണ്ണി(25)യെയാണ് പുനലൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ പുനലൂരിലെ വലിയ പാലത്തിൽ നിന്ന് യുവാവ് ആറ്റിൽ ചാടിയത് കണ്ട യാത്രക്കാർ ഫയർഫോഴ്സിലും പുനലൂർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ യുവാവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അയച്ചു.