anchalumood-

അഞ്ചാലുംമൂട്: മുൻ മന്ത്രിയും ഡി.സി.സി പ്രസിഡന്റുമായിരുന്ന അഡ്വ.കടവൂർ ശിവദാസന്റെ അഞ്ചാമത് ചരമ വാർഷിക അനുസ്മരണം തൃക്കടവൂർ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയ, സാമൂഹിക, മേഖലകളിൽ വ്യക്തി മുദ്രപതിച്ച തികഞ്ഞ മനുഷ്യസ്നേഹിയും ജീവിതാവസാനം വരെ തൊഴിലാളികളുടെ ഉന്നമനത്തിനായി വിവിധ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കിയ മഹത് വ്യക്തിയുമായിരുന്നു കടവൂർ ശിവദാസനെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറി പ്രസാദ്‌ നാണപ്പൻ അദ്ധ്യക്ഷനായി. അഡ്വ.കെ.വി.സജികുമാർ, മോഹൻ പെരിനാട്, ഓമനക്കുട്ടൻപിള്ള, പ്രാക്കുളം സുരേഷ്, രാജു ഡി.പണിക്കർ, സുഭാഷ്‌ ചന്ദ്രബോസ്, വില്യംജോർജ്ജ്, വീരേന്ദ്രകുമാർ, കുരീപ്പുഴ സുനിൽ, കണ്ടച്ചിറ യേശുദാസ്, ഡാഡു, പൂവറ്റൂർ രവി, പെരുമൺ ജയപ്രകാശ്, പനയം സജീവ്, ബി.അനിൽകുമാർ, പുന്തല മോഹനൻ, സുവർണ്ണകുമാരി, പി.അനിൽകുമാർ, ഷീല, തുടങ്ങിയവർ സംസാരിച്ചു.