കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന, ഗുരുദേവ കൃതികളുടെ സമാഹരണ പദ്ധതിയിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറവും പങ്കാളികളാകും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും പ്രബോധനവുമായി ബന്ധപ്പെട്ട പണ്ഡിത കൃതികൾ, ജീവചരിത്രങ്ങൾ, ദാർശനിക ഗ്രന്ഥങ്ങൾ, ചരിത്രവിവരണങ്ങൾ, ഗുരുദേവ കൃതികൾ തുടങ്ങിയവ എംപ്ലോയീസ് ഫോറത്തിന് കൈമാറാം. ഇങ്ങനെ നൽകുന്നവരുടേ പേര് പുസ്തകത്തിൽ രേഖപ്പെടുത്തിയാകും ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കൈമാറുക. മഹാഗുരുവിന് ഒരു കാണിക്ക എന്ന പേരിലാണ് ക്യാമ്പയിൻ. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ലഭിക്കുന്ന പുസ്തകങ്ങളെല്ലാം ഒരുമിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകും സർവകലാശാലയ്ക്ക് കൈമാറുക. വിശദവിവരങ്ങൾക്ക്: 9446526859, 94465 74606.