ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ശ്രീനാരായണഗുരു സാഹിത്യോത്സവത്തിന്റെ ഭാഗമായി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രാങ്കണത്തിൽ പുസ്തക മേളയും കാർഷിക ഗ്രാമീണ ഉത്പന്ന മേളയും തുടങ്ങി. ജി.എസ് ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറിവ് പ്രസിഡന്റ് ബി.സജൻലാൽ അദ്ധ്യക്ഷനായി. ശ്രീഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേഷ് കുമാർ, എസ്.വി.അനിത്ത് കുമാർ, അറിവ് ജനറൽ സെക്രട്ടറി ജി.ഹസ്താമലകൻ, സെക്രട്ടറി ഡോ.ടി.ജെ.അജിത്ത്, കൺവീനർ പ്രിൻസി പ്രസാദ് എന്നിവർ സംസാരിച്ചു.
ശ്രീനാരായണ ഗുരു സാഹിത്യോത്സവം ഇന്ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. വർക്കല നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് അദ്ധ്യക്ഷനാകും. തുടർന്ന് മുല്ലക്കര രത്‌നാകരൻ, ഡോ.ഡി.ആർ.വിദ്യ, സ്വാമിനി നിത്യചിന്മയി,
സി.എച്ച്.മുസ്തഫ മൗലവി എന്നിവർ പ്രഭാഷണം നടത്തും.19ന് രാവിലെ സ്വാമി ത്യാഗീശ്വരൻ, ഡോ.പി.കെ.സാബു, ഡോ.എം.എ.സിദ്ധിക്ക്, ഡോ.എം.എം.ബഷീർ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 3.45ന് സമാപനസഭയുടെ ഉദ്ഘാടനം ടി.പി.സെൻകുമാർ നിർവഹിക്കും. സിനിമ നടൻ സ്വരാജ് ഗ്രാമിക സമ്മാനദാനം നടത്തും.