പടിഞ്ഞാറെ കല്ലട: ചവറ- നീണ്ടകര ഭാഗത്ത് റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന് അക്രമ സ്വഭാവം കാട്ടിയ 30 വയസ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനക്കാരനെ ചവറ പൊലീസിന്റെയും ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിന്റെയും സഹായത്തോടെ ചവറ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചു. ഇന്നലെ രാത്രി മുതൽ റോഡിൽ കൂടി പോകുന്ന ആൾക്കാരെ ആക്രമിക്കുകയും വാഹനംതടഞ്ഞ് ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്ത ഇയാൾ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.