കരുനാഗപ്പള്ളി : നഗരസഭ രണ്ടാം ഡിവിഷനിലെ മൂന്നാംമൂട് മുതൽ കണ്ണങ്കരമുക്ക് വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് ഒരു വർഷത്തോളമാകുന്നു. ഒടുവിൽ 68 ലക്ഷത്തിന് കരാറായി രണ്ടു മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. കണ്ണങ്കരമുക്കിൽ അവസാനിച്ച് കുലശേഖരപുരം ചമ്പംകോട് വരെയുള്ള സുഗമപാതയാണ് പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായത്. വാഹനങ്ങൾ വരാതായ ഈ പാതയിലൂടെ കാൽനടയായി പോലും സഞ്ചരിക്കാൻ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. ശക്തിപറമ്പ് ക്ഷേത്രം,ശക്തിപറമ്പ് സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള തിരക്കേറിയ പാതയാണ് നാട്ടുകാരെ ഒരു വർഷത്തോളമായി പരീക്ഷിക്കുന്നത്. ആലുംകടവ് കമ്പോളത്തിലേക്കും എളുപ്പ പാതയാണിത്.
തുക വകയിരുത്തി ടെണ്ടർ നടപടികളായിട്ടും പണി തുടങ്ങുന്നില്ല.
മഴ ശക്തി പ്രാപിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
അനിൽ കാരമൂട്ടിൽ
പ്രസിഡന്റ്
എസ്.എൻ.ഡി. പി യോഗം മരു വടക്ക് 2988-ാം നമ്പർ ശാഖ
അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് നവീകരിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും.ആലപ്പാട് ഗവ.എൽ.പി സ്‌കൂളിലേക്കുള്ള പ്രധാന പാതയാണിത്.
എസ്.രമണൻ
സെക്രട്ടറി
എസ്.എൻ.ഡി. പി യോഗം ആലപ്പാട് മുള്ളിക്കൽ 401-ാം നമ്പർ ശാഖ