a
നവനീതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാസഹായ വിതരണം ട്രസ്റ്റ് ഓഫീസിൽ വച്ച് വാർഡ് മെമ്പർമാരായ ഓമനക്കുട്ടനും ഗീതയും ചേ‌ർന്ന് കൈമാറുന്നു

ഓയൂർ : നെടുമൺ കാവ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന നവനീതം ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകി. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനിയായ ജിജി സുരേഷിനും മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം നെടുമ്പന സ്വദേശി രാജേഷിനും ചികിത്സാ സഹായമായി 25,000 രൂപ വീതം കരീപ്ര പഞ്ചായത്ത് ഏറ്റുവായ്കോട്‌ മെമ്പ‌ർ ഓമന കുട്ടനും കുടിക്കോട്‌വാർഡ് വാ‌‌ർഡ് മെമ്പ‌ർ ഗീതയും ചേർന്ന് കൈമാറി. ട്രസ്റ്റ് ചെയർമാൻ കെ.കെ.മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് ഹാളിൽനടന്ന ചടങ്ങിൽ സെക്രട്ടറി സുരേഷ് യേശുദാസൻ ,സുധാകരൻ ഉളകോട് എന്നിവർ സംസാരിച്ചു. ട്രസ്റ്റംഗങ്ങളായ അൻസാർ പുലിയില, പ്രജീഷ് കുടിക്കോട്, ഉത്രം ബിജു, വിനോദ് ഉളകോട്, ജയഘോഷ് നല്ലില, ബിജു പനവിള എന്നിവർ പങ്കെടുത്തു.