കരുനാഗപ്പള്ളി: നാലു വർഷ ബിരുദം, മാറുന്ന കാലം മാറുന്ന പഠനം മാറേണ്ട സമീപനം എന്ന സന്ദേശം ഉയർത്തി നാല് വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 3 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രമുഖർ പങ്കെടുക്കും. ടൗൺ ക്ലബ് പ്രസിഡന്റ് അഡ്വ.എൻ.രാജൻ പിള്ള അദ്ധ്യക്ഷനാകും. സി.ആർ.മഹേഷ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരള സർവകലാശാല സെനറ്റ് അംഗം ഡോ.എസ്.ആ‌ർ.അജേഷ് വിഷയാവതരണം നടത്തും. നഗരസഭാ കൗൺസിലർ റെജി ഫോട്ടോ പാർക്ക്, എൻ.അജികുമാർ എന്നിവർ സംസാരിക്കും. സെക്രട്ടറി ആർ.അരുൺകുമാർ സ്വാഗതവും എ.ഷാജഹാൻ നന്ദിയും പറയും.