അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ഗുരുദേവ ക്ഷേത്രസമർപ്പണവും നാളെ നടക്കും. രാവിലെ 6.30നും 7.30നും മദ്ധ്യേ സ്വാമി ശിവനാരായണ തീർത്ഥ (ശിവഗിരിമഠം) പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. 9.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളത്തിൽ ശാഖാ പ്രസിഡന്റ് ടി.എസ്.സുരേഷ് കുമാർ അദ്ധ്യക്ഷനാകും. ഗുരുദേവ സാംസ്കാരിക നിലയം ഉദ്ഘാടനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിക്കും. പി.എസ്.സുപാൽ എം.എൽ.എ ഗുരുദേവ സന്ദേശം നൽകും. ഡോ.എൻ.എൽ.എബിമോൾ , വിഗ്രഹ ശില്പി തൃക്കാക്കര രാജു, കോൺട്രാക്ടർ എസ്.സുനിൽ, മുൻ ശാഖാ ഭാരവാഹികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. വിദ്യാഭ്യാസ അവാർഡ് ഡെപ്പോസിറ്റ് യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വീകരിക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ. സജിലാൽ, യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, ഡയറക്ടർ ബോർഡ് അംഗം ജി.ബൈജു, റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരാദാസ്, മറ്റ് യൂണിയൻ ഭാരവാഹികളായ എസ്.സാദനന്ദൻ, കെ.വി.സുഭാഷ് ബാബു, ബി.ശശിധരൻ, എസ്.എബി, സന്തോഷ് ജി. നാഥ്, എൻ.സുന്ദരേശൻ, ഡി.ബിനിൽ കുമാർ, ഷീലാമധുസൂദനൻ, ഓമനാ പുഷ്പാംഗദൻ, റിട്ട.എച്ച്.എം. എൻ.സഹദേവൻ, ജെ.മോഹനകുമാർ എന്നിവർ സംസാരിക്കും. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. ദാമോദരൻ സ്വാഗതവും അശ്വനി അശോക് നന്ദിയും പറയും. വൈകിട്ട് 6.30ന് ഗാനമേള.
ഇന്ന് രാവിലെ 8ന് പുനലൂർ യൂണിയൻ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. വിവിധ ശാഖകളിലെ സ്വീകരണത്തിന് ശേഷം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.