അഞ്ചൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ പനച്ചവിള പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന ദിശ ഗൈഡൻസ് കോഴ്സ് പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ.വി.തോമസ് കുട്ടി ദിശ ഗൈഡൻസ് ക്ലാസ് എടുത്തു. ലൈബ്രറി പ്രസിഡന്റ് കെ.ബാബു പണിക്കർ അദ്ധ്യക്ഷനായി. ജി. ബാകൃഷ്ണൻ, വി.സുന്ദരേശൻ, ബി.മുരളി, ആർ.ഷാജു, റെജി സുനിൽ എന്നിവർ സംസാരിച്ചു