കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ 14-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്‌കാരത്തിന് സാഹിത്യ രചനകൾ ക്ഷണിച്ചു. 25,052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 45 വയസിൽ താഴെയുള്ളവരുടെ നോവലുകളാണ് പരിഗണിക്കുക. 2021, 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി ജൂൺ 10 നകം എത്തിക്കണം. വായനക്കാർക്കും മികച്ച കൃതികൾ പുരസ്‌കാരത്തിനായി നിർദ്ദേശിക്കാം. വിലാസം: ആർ. വിപിൻചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണസമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം-1, ഫോൺ: 9447472150, വി. ജയകുമാർ, കാനറാ ബാങ്ക്, താമരക്കുളം ശാഖ, കൊല്ലം. ഫോൺ : 9447453537