കുണ്ടറ: കാലഹരണപ്പെട്ട ദീർഘകാല തൊഴിൽ കരാർ കാലോചിതമായി പരിഷ്കരിക്കണമെന്ന് അലിൻഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. കുണ്ടറ ജെ.വി കാസിലിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എസ്.എൽ.സജികുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആർ.സുരേഷ് ബാബു, യുണിറ്റ് ജനറൽ സെക്രട്ടറി എസ്.ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കമ്പനിയിൽ നിന്ന് വിരമിക്കുന്ന ജി.ജയചന്ദ്രൻ, എസ്.ജയചന്ദ്രൻ, മണികണ്ഠൻ പിള്ള, കുര്യൻ എ.മാത്യു, ജോയി ഏലിയാസ്, പി.സനൽ കുമാർ എന്നിവർക്ക് യാത്ര അയപ്പ് നൽകി. പുതിയ ഭാരവാഹികളായി ജെ.മെഴ്‌സികുട്ടിഅമ്മ (പ്രസിഡന്റ), എസ്.എൽ.സജികുമാർ (വർക്കിംഗ് പ്രസിഡന്റ്), പി,.ഗീത (വൈസ് പ്രസിഡന്റ്), കുര്യൻ മാത്യു (ജനറൽ സെക്രട്ടറി), സക്കീർ ഹുസൈൻ (സെക്രട്ടറി), ശ്രീബുദ്ധ (ജോ.സെക്രട്ടറി), എ.ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.