കൊല്ലം: എസ്.എൻ.ഡി.പി യോഗം 5127-ാം നമ്പർ അയത്തിൽ ഈസ്റ്റ് ശാഖയിൽ പണികഴിപ്പിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം തിങ്കളാഴ്ച വൈകിട്ട് 4.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.

ശാഖ പ്രസിഡന്റ് എസ്.സുധീഷ് അദ്ധ്യക്ഷനാകും. ഗുരുമന്ദിരം സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയ അയത്തിൽ ശിവാലയത്തിൽ ശിവാനന്ദനെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ആദരിക്കും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, യൂണിയൻ കൗൺസിലർ എം.സജീവ്, യൂണിയൻ പ്രതിനിധി കെ.രഘു എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി എ.അനീഷ് കുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എസ്.ബിനു നന്ദിയും പറയും.

23ന് ഉച്ചയ്ക്ക് 11.55നും 12.30നും ഇടയിൽ പ്രതിഷ്ഠാദിന കലശപൂജ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.