പോരുവഴി: ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ശാഖയുടെയും കടമ്പനാട് മൈക്രോ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ മലനട ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് നീലാംബരൻ അദ്ധ്യക്ഷനായി. കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിലെ ഡോ.ഗണേഷ് നമ്പൂതിരി ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി ഇടയ്ക്കാട് രതീഷ് സ്വാഗതവും ലൈബ്രേറിയൻ മീര നന്ദിയും പറഞ്ഞു. തുടർന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രോഗനിർണയവും ചികിത്സാ നിർദ്ദേശങ്ങളും നടത്തി. കടമ്പനാട് മൈക്രോ ക്ലിനിക്കൽ ലബോറട്ടറിയുടെ നേതൃത്വത്തിൽ സൗജന്യ ലാബ് പരിശോധനയും നടന്നു.