കൊല്ലം: എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിലായി. കടപ്പാക്കട ചന്ദ്രാലയത്തിൽ ആശിഷ് കുമാറാണ് (35 ) പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദീപക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുവത്തൂർ നാടല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്. കൊട്ടാരക്കര മേഖലയിൽ യുവാക്കൾക്ക് എ.ഡി.എം.എ വിൽപന നടത്താൻ എത്തിയതായിരുന്നു ഇയാൾ. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ എ.ഷിലു, എം.എസ്.ഗിരീഷ്, സിവിൽ എക്സെസ് ഓഫീസർമാരായ രാകേഷ്, രാഹുൽ, ജ്യോതി, വിഷ്ണു, ബാലു, ജിനു, വനിത സിവിൽ എക്സെസ് ഓഫീസർ അർച്ചന, എക്സൈസ് ഡ്രൈവർ മുബീൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതിയെ റിമാൻ‌‌ഡ് ചെയ്തു.