ഓയൂർ: ന്യൂസ് പേപ്പർ ഏജന്റ്സ് അസോ. അംഗങ്ങളുടെ ക്ഷേമത്തിനായി​ പങ്കാളിത്ത സഹായ നിധി രൂപീകരിച്ചു. എല്ലാ അംഗങ്ങളും മാസം 100 രൂപ അസോസി​യേഷന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണം. ഏജന്റുമാർക്ക് പെട്ടന്നുണ്ടാകുന്ന അപകടങ്ങൾ, അസുഖങ്ങൾ എന്നി​വയ്ക്ക് ചെലവാകുന്ന തുകയുടെ ഒരു ഭാഗം സംഘടന വഹിക്കും. മരണാനന്തര ചിലവുകളി​ലും സഹായി​ക്കും. അസോ. ഓയൂർ ഓഫീസിൽ കൂടിയ യോഗം സെക്രട്ടറി വേങ്ങ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യ മെമ്പറായി അഞ്ചൽ ഏജന്റ് ബീനാ സുരേഷിനെ തിരഞ്ഞെടുത്തു. രാമചന്ദ്രൻ നായർ, വേങ്ങ ശ്രീകുമാർ, ഹരികുമാർ കുന്നത്തൂർ, രാജൻ പിള്ള പുനലൂർ, അൻസർ ചsയമംഗലം, അജയകുമാർ കല്ലുവാതുക്കൽ, കാസിം ഭായി കടപ്പാക്കട, മുഹമ്മദ് കുഞ്ഞ് കരുനാഗപ്പള്ളി, അസീസ് ഭായി പത്തനാപുരം, റജി അഞ്ചൽ, രാജഗോപാൽ നെടിയവിള എന്നി​വരടങ്ങുന്ന കമ്മി​റ്റി​ക്ക് രൂപം നൽകി​. ജില്ലാ വൈസ് പ്രസിഡന്റ് പുനലൂർ രാജൻ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി അൻസർ ചടയമംഗലം നന്ദിയും പറഞ്ഞുു.