ഓയൂർ :കെ.എസ്.ആർ.ടി.സി ബസ് കുഴിയിൽ വീണു യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴയിൽ നിന്ന് കൊല്ലം, ആലപ്പുഴ, ചേർത്തല വഴി എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപ്പെട്ടത്. ഓയൂർ ,കുരിശിൽ മൂട് അടുതലഭാഗത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത് പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നികത്തിയ സ്ഥലത്ത് ടയറുകൾ താഴ്ന്നാണ് അപകടം ഉണ്ടായത്. ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.