kunnathoor-
ഏഴാംമൈൽ ജംഗ്ഷന് സമീപം മറിഞ്ഞ ലോറി

കുന്നത്തൂർ: ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാംമൈലിൽ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല.ഭരണിക്കാവ് - വണ്ടി പ്പെരിയാർ ഹൈവേയിൽ ഏഴാംമൈൽ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. അടൂർ ഭാഗത്തു നിന്നും വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ലോറിയിൽ നിന്ന് പാറ റോഡിൽ തെറിച്ചുവീണു. ഇതിനോട് ചേർന്നുണ്ടായിരുന്ന ലോട്ടറി തട്ടിന് കേടുപാടുകൾ സംഭവിച്ചു. ലോട്ടറി വിൽപ്പനക്കാരൻ അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിനും ഓട്ടോ സ്റ്റാൻഡിനോടും ചേർന്നാണ് ലോറി മറിഞ്ഞത്.