കുന്നത്തൂർ: ബൈക്ക് ഇടിച്ച് വഴിയിൽ കിടന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് രക്ഷകനായി പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഇന്നലെ വൈകിട്ടാണ് സംഭവം. ശാസ്താംകോട്ടയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കുണ്ടറയിൽ നിന്നു കാറിൽ വരുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം നിറുത്തി പരിക്കേറ്റ സ്ത്രീയെ കയറ്റി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരോട് സംസാരിച്ച് വൈദ്യ സഹായം ഉറപ്പാക്കിയിട്ടാണ് വിഷ്ണുനാഥ് മടങ്ങിയത്.