കുന്നത്തൂർ: കൊട്ടാരക്കര പ്രധാന പാതയിൽ തൊളിക്കലിൽ റോഡ് അരികിലെ പുരയിടത്തിൽ കൂട്ടിയിട്ട പാറയ്ക്ക് മുകളിലൂടെ പാഞ്ഞു കയറിയ കാർ വീടിന്റെ ടോയ്ലറ്റിന് പിന്നിൽ ഇടിച്ചു നിന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. കാറിൽ മൈനാഗപ്പള്ളി സ്വദേശിയായ അമ്മയും മകനുമാണ് ഡ്രൈവറെ കൂടാതെ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. ടോയ്ലറ്റിനും നാശനഷ്ടങ്ങളില്ല.