kunnathoor-
കുന്നത്തൂർ പൂതക്കുഴി ജംഗ്ഷന് സമീപം അപകടം സൃഷ്ടിച്ച ലോറിക്കടിയിൽ നിന്നും ബൈക്ക് മാറ്റുന്ന നാട്ടുകാർ

കുന്നത്തൂർ: കുന്നത്തൂർ പൂതക്കുഴി ഫാക്ടറിക്ക് സമീപം അമിത വേഗതയിൽ എത്തിയ ടോറസ് ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഇന്നലെ രാവിലെയാണ് സംഭവം. പാറമലയിലേക്ക് പോയ ലോറി വേഗതയിൽ വരവേ പൂതക്കുഴിലെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയ മറ്റൊരു വാഹനത്തിൽ തട്ടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് കുറച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം ഇതുവഴി എത്തിയ മറ്റ് വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറുകയായിരുന്നു .ഒരു ബൈക്ക് പൂർണമായും തകർന്നെങ്കിലും ഓടിച്ചിരുന്നയാൾക്ക് കാര്യമായ പരിക്കില്ല.