ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കാരാളിമുക്കിൽ മുട്ടച്ചരുവ് കോളനിയിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. മുട്ടച്ചരുവി റൂഹ ലാൻഡിൽ യേശുദാസന്റെ വീട്ടുമുറ്റത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാവിലെ ആറോടെ വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞു താഴുകയായിരുന്നു. കിണറിൽ സ്ഥാപിച്ച മോട്ടോർ ഉൾപ്പടെ താഴ്ന്ന് പോയിട്ടുണ്ട്. അപകട സമയം യേശുദാസന്റെ ഭാര്യ മേരിക്കുട്ടി കിണറിന്റെ സമീപത്ത് ഉണ്ടായിരുന്നു. മുട്ടച്ചെരുവ് കോളനിയിലെ പത്തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ കിണർ.