ഓയൂർ : മഴക്കാല പൂർവ ശുചീകരണത്തിന് വെളിനെല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ആലുമൂട് വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു അദ്ധ്യക്ഷനായി. വിവിധ വാർഡുകളിൽ നടന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സെക്രട്ടറി വി.എസ്.വിമല ചന്ദ്രൻ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ സുല, തൊഴിലുറപ്പ് തൊഴിലാളികൾ ആരോഗ്യ പ്രവർത്തകർ,പൊതുപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ ഏകദേശം 59 സ്ഥലങ്ങളിലായി മഴക്കാലപൂർവ ശുചീകരണം നടന്നു.