photo
കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐവറുകാല മേഖലയിൽ നടത്തിയ മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മഴക്കാലപൂർവ ശുചീകരണം നടത്തുന്നതിന്റെ ഭാഗമായി ഐവർകാല മേഖലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. പുത്തനമ്പലം പി.എച്ച്.സിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആശ വർക്കേഴ്സ്, ഹരിത കർമസേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ, സന്നദ്ധ സേന പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്നാണ് ശുചീകരണ യജ്ഞം നടത്തിയത്. നിലയ്ക്കൽ മേഖലയിലെ പ്രവർത്തനങ്ങൾ ജെ.എച്ച്.ഐ ബിന്ദു, എൻ.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരായ സനൽ കാർത്തികേയൻ, രാജീവ്‌, ആശിക, അനു എന്നിവർ നേതൃത്വം നൽകി.