photo
അനിൽ കുമാർ

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കേസിലെ നാലാംപ്രതി തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിക്ക് സമീപം അനിൽഭവനിൽ ആർ.അനിൽ കുമാറിനെയാണ്(42) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് രാത്രി 12ന് ആണ് ആശുപത്രിയിൽ പ്രതികൾ അക്രമം കാട്ടിയത്. സെക്യൂരിറ്റി ജീവനക്കാരൻ പവിത്രേശ്വരം കരിമ്പിൻപുഴ ശ്രുതിലയത്തിൽ കെ.സുരേഷ് കുമാറിന്(54) സാരമായി പരിക്കേറ്റിരുന്നു. സ്ത്രീകളുടെ വാർഡിൽ നിന്ന് പുരുഷൻമാർ പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടപ്പോഴുണ്ടായ തർക്കമാണ് പിന്നീട് അക്രമണത്തിൽ കലാശിച്ചത്. നഗരസഭ കൗൺസിലർ പവിജ പത്മൻ, ഭർത്താവ് സുമേഷ്, സഹോദരൻ പവീഷ് എന്നിവരടക്കം പന്ത്രണ്ടുപേരാണ് കേസിലെ പ്രതികൾ. മറ്റുള്ളവർ ഒളിവിലാണ്. പ്രതികളെ പിടികൂടാൻ ഊർജ്ജിത ശ്രമം നടക്കുന്നതായി സി.ഐ അറിയിച്ചു.