കുന്നത്തൂർ: കാരാളിമുക്കിൽ വീടിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാെറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം സിജു ഭവനിൽ സിജുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവാണ് (17) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശാസ്താംകോട്ട പൊലീസിന്റെ ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ: കാർത്തിക്.