കൊല്ലം: മുഖ്യമന്ത്രിയുടെ ചുമതല വരെ വഹിച്ചിട്ടുള്ള മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജന്റെ വിവിധ കർമ്മമേഖലകളിലെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് 50 ഓളം പേർ എഴുതിയ കുറിപ്പുകളടങ്ങിയ പത്മരാഗം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 1ന് നടക്കും.

കൊല്ലം ഡി.സി.സി ഓഫീസിലെ എ.എ. റഹീം ഹാളിൽ വൈകിട്ട് 4ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പ്രകാശനം നി​ർവഹി​​ക്കും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഏറ്റുവാങ്ങും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. ഡോ, എം.ആർ. തമ്പാൻ പുസ്തകാവതരണം നിർവഹിക്കും. പ്രസാധകരായ സദ്ഭാവന ട്രസ്റ്റിന്റെ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എം. മുകേഷ്, എം. നൗഷാദ്, മുൻ മന്ത്രി പി.കെ. ഗുരുദാസൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ ഇ. ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിക്കും. സി.വി. പത്മരാജൻ മറുമൊഴി പറയും. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ സ്വാഗതവും പുസ്തകത്തിന്റെ എഡിറ്റർ എസ്. സുധീശൻ നന്ദിയും പറയും.