ccc
താംബരം ട്രെയിന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകുന്നു

കൊട്ടാരക്കര: കൊല്ലം ചെങ്കോട്ട റെയിൽ പാതയിൽ താംബരത്തുനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പുതുതായി സർവീസ് ആരംഭിച്ച സമ്മർ വെക്കേഷൻ എ.സി ട്രെയിനിന്റെ ആദ്യ സർവീസിന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കൊല്ലം ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. തീവണ്ടി എൻജിന് മുന്നിൽ പൂമാല ചാർത്തിയും ലോക്കോ പൈലറ്റുമാരെ ഷാൾ അണിയിച്ചും യാത്രക്കാർക്ക് മധുര വിതരണം നടത്തിയുമാണ് സ്വീകരിച്ചത്.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ രക്ഷാധികാരി എൻ.ബി.രാജഗോപാൽ, പ്രസിഡന്റ് എൻ. ചന്ദ്രമോഹനൻ, സെക്രട്ടറി ദീപു രവി, വൈസ് പ്രസിഡന്റ് അജീഷ് പുന്നല, ട്രഷറർ ലീലാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.