t
എസ്.ഡി.പി.ഐ ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: എസ്.ഡി.പി.ഐ ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ സ്വാഗതം പറഞ്ഞു. സ്ഥാന ട്രഷറർ അഡ്വ. എ.കെ. സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ഷെരീഫ് , ജില്ലാ സെക്രട്ടറി രാഖി അശോകൻ, ജില്ലാ കമ്മിറ്റി അംഗം വി. ഷാഹുൽ ഹമീദ്, കോർപ്പറേഷൻ കൗൺസിലർ കൃഷ്ണേന്ദു, ജില്ലാ കമ്മിറ്റി അംഗം ഹബീബ് കൊല്ലം, കൊല്ലം മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവ, സുനീർ തട്ടാമല, ഷെറിൻ കണ്ണനല്ലൂർ, റാസി ചാത്തന്നൂർ എന്നിവർ പങ്കെടുത്തു