ശാസ്താംകോട്ട:റെയിൽവേ സ്റ്റേഷനുമുന്നിലെ വെള്ളക്കെട്ട് യാത്രക്കാരെ വലച്ചു. മഴക്കാലമായതോടെയാണ് സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. പുനർനിർമ്മാണം നടന്ന പഴയ സ്റ്റേഷൻ കെട്ടിടത്തിന് മുന്നിലാണ് ഒഴുകിപ്പോകാതെ വെള്ളം കെട്ടിക്കിടക്കുന്നത്. പുതിയ കെട്ടിടത്തിന് മുന്നിലെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് കയറാനോ പുറത്തേക്ക് ഇറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതി. വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ വികസന സമിതി അധികൃതർക്ക് പരാതി നൽകി.