photo-
പോരുവഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വായനശാല വാർഡിൽ കൈരളി വായനശാലയിൽ വച്ചു നടത്തിയ എന്നിടം പരിപാടി പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് വിശദീകരിക്കുന്നു

പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എന്നിടം പരിപാടി വായനശാല വാർഡിൽ കൈരളി വായനശാലയിൽ വച്ച് നടത്തി. വയോജന അയൽക്കൂട്ടം അംഗം ഇന്ദിര ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എൻ.പുഷ്പലത അദ്ധ്യക്ഷയായി. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് പദ്ധതി വിശദീകരിച്ചു. വാർഡുമെമ്പർ ശ്രീതാ സുനിൽ, ബ്ലോക്ക് കോർഡിനേറ്റർ സുനിത, കമ്മ്യൂണിറ്റി അബാസിഡർ, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്, എച്ച്.ഐ, തുടങ്ങയവർ ക്ലാസ് നയിച്ചു. എ ഡി.എസ് ചെയർപേഴ്സൺ ഷിനിത സ്വാഗതവും ഗീത നന്ദിയും പറഞ്ഞു. സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, വയോജന അയൽകൂട്ടം അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാ കുട്ടികൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.