photo-
ബാലസംഘം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ പരിപാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഹരിഹരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ബാലസംഘം ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ അനുസ്മരണത്തോടനുബന്ധിച്ച് ഹാപ്പിനെസ് ഫെസ്റ്റിവൽ നടത്തി. ബാലസംഘം സംസ്ഥാന അക്കാഡമിക് സമിതി അംഗം ഹരിഹരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി.ബിനീഷ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ആർച്ച, പ്രതാപൻ, കെ.കെ.സാനിയേൽ, ടി.എൻ.ബാബുരാജ്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പ്രദീപ് സ്വാഗതവും അഖിൽ രാജ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു.