കൊല്ലം: യൂക്കാലി, അക്ക്വേഷ്യ തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള വനം വികസന കോർപ്പറേഷന്റെ തീരുമാനം പരിസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കേരള സോഷ്യലിസ്‌റ്റ് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി ആരോപിച്ചു. ഒരുവശത്ത് സ്വാഭാവിക വനവത്കരണത്തിന് യു.എന്നിൽ നിന്ന് ഫണ്ട് സ്വീകരിക്കുകയും മറുവശത്ത് അധിനിവേശ സസ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വനം വകുപ്പിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അനിൽ ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. നാൻസി പ്രഭാകർ, സുധീഷ് ഫറോഖ്, സന്തോഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.