punaloor-
പുനലൂർ നഗരസഭയിലെ ശുചിത്വമിഷൻ അംബാസിഡറായി നിയമിതനായ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് വേളമാനൂർ ഗാന്ധിഭവനി​ൽ നൽകി​യ സ്നേഹാദരം

കൊല്ലം: പുനലൂർ നഗരസഭയിലെ ശുചിത്വമിഷൻ അംബാസിഡറായി നിയമിതനായ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സ്നേഹാദരവ് നൽകി. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി. ലാൽ, ഡോ.രവി രാജ്, ബി.സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ, കെ.മോഹനൻ, എസ്.അനിൽകുമാർ, മാനേജർ പ്രേമദത്ത എന്നിവർ സംസാരിച്ചു.