ചവറ: എസ്.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പ് മാരിവിൽ സംഘടിപ്പിച്ചു. തട്ടാശ്ശേരി വാർഡ് മെമ്പർ കെ. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി.കെ. മധുസൂദനൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എസ്.സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു ലൈബ്രറി വൈസ് പ്രസിഡന്റ് പൊന്നമ്മ, വനിതാ വേദി കൺവീനർ ശാലിനി, ലൈബ്രേറിയൻ ഡി.രഘു എന്നിവർ പങ്കെടുത്തു. ആര്യ ഗിരീഷ് ക്ലാസുകൾ നയിച്ചു.