കൊട്ടാരക്കര: സിദ്ധനൻ സർവീസ് സൊസൈറ്റി കൊട്ടാരക്കര പുലമൺ ഗുരുമുറ്റം 787-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം താലൂക്ക് ചെയർമാൻ നെടുവത്തൂർ സത്യന്റെ അദ്ധ്യക്ഷതയിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അവാർഡ് ദാനം സംസ്ഥാന കൺവീനർ കെ.ശശി പട്ടാഴി നിർവഹിച്ചു. മുഖ്യ പ്രഭാഷണം സംസ്ഥാന ചെയർമാൻ ആർ.ബാലൻ നിർവഹിച്ചു. സംഘടനാ സന്ദേശംമുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ നിർവഹിച്ചു. പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ജെയ്സി ജോൺ നിർവഹിച്ചു. മുതിർന്ന സംഘടനാ പ്രവർത്തകരെ ആദരിക്കൽ കൗൺസിലർ വി.ഫിലിപ്പ് നിർവഹിച്ചു. അനുശോചന സന്ദേശം പുലമൺ എസ്. രാഘവൻ നിർവഹിച്ചു. ശാഖ സെക്രട്ടറി ദീപ്തി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് അംഗം തങ്കമണി ,കണിയാംകോണം മഹിളാ ഫെഡറേഷൻ താലൂക്ക്ചെയർമാൻ ആശ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് എസ്.പ്രകാശ് നന്ദി പറഞ്ഞു.