കൊല്ലം: ഉമാ മഹേശ്വര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചിന്നക്കട ഉമാ മഹേശ്വര സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് സ് അസോ. സെക്രട്ടറി എസ്. രാമാനുജൻ വസ്ത്രം വിതരണം ചെയ്തു. മീഡിയ ചെയർമാൻ മങ്ങാട് സുബിൻ നാരായൺ അദ്ധ്യക്ഷത വഹിച്ചു. പി. വാസുദേവൻ, ടി. പ്രതാപചന്ദ്രൻ, സ്വാമിനാഥൻ ശരവണ ഭവൻ, എം. മാത്യൂസ് എന്നിവർ പങ്കെടുത്തു. നേരത്തേ ഉമാ മഹേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് സമൂഹ സദ്യയും ഉണ്ടായിരുന്നു.