കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിത കൺവെൻഷൻ നാളെ കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ നടക്കും. ജനാധിപത്യ മഹിള അസോ. ദേശീയ വൈസ് പ്രസിഡന്റ് യു.വാസുകി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മഹിള അസോ. സംസ്ഥാന പ്രസിഡന്റ് സൂസൻകോടി മുഖ്യ പ്രഭാഷണം നടത്തും. പട്ടിക വർഗ മേഖലയിൽ കെ.ജി.ഒ.എ നടത്തിയ ഇടപെടലുകൾ സംബന്ധിച്ച റിപ്പോർട്ടിന്റെ പ്രകാശനം എം.മുകേഷ് എം.എൽ.എ നിർവഹിക്കും.

കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.നാസർ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ സ്വാഗതം ആശംസിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.മിനി സംഘടനാ രേഖ അവതരിപ്പിക്കും. 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കും.
സംഘാടകസമിതി രൂപീകരണ യോഗം കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.അനിരുദ്ധൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സുജിത്ത്, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്.ജയകുമാർ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. താലൂക്ക് സെക്രട്ടറി സന്തോഷ്, കെ.എസ്.എസ്.പി.യു മേഖലാ സെക്രട്ടറി വേണു, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി അനന്തൻപിള്ള എന്നിവർ പങ്കെടുത്തു. കെ.ജി.ഒ.എ കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് ടി.ദിലീപ് അദ്ധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി എസ്.ഹാരിസ് സ്വാഗതം ആശംസിച്ചു. ചെയർമാനായി വി.പി.ജയപ്രകാശ് മേനോനെയും കൺവീനറായി കെ.സീനയെയും തിരഞ്ഞെടുത്തു.