കൊല്ലം: മഴക്കെടുതിയിൽ ജില്ലയിൽ അടിയന്തര സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. നിലവിൽ ക്യാമ്പ് തുറക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. മുൻകാലങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.

ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ സ്‌കൂളുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവ കണ്ടെത്തി റിപ്പോർട്ട് നൽകാൻ തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെല്ലാം പൂർത്തിയായി. കളക്‌ടറേറ്റിൽ 24 മണിക്കൂറും പ്രവത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

വിളിക്കേണ്ട നമ്പർ - 1077