കൊല്ലം: വരും ദിവസങ്ങളിലും ജില്ലയിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ (ഐ.എം.ഡി) മുന്നറിയിപ്പ്. 21, 22, 23 തീയതികളിലാണ് തീവ്രമഴയ്ക്ക് സാദ്ധ്യത.

നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. കനത്ത മഴയും വെള്ളക്കെട്ടിന്റെയും പശ്ചാത്തലത്തിൽ ജാഗ്രതയിലാണ് ജില്ലാഭരണകൂടം.