കണ്ണനല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂണിറ്റ് ഭാരവാഹികളായി നവാസ് പുത്തൻവീട് (പ്രസിഡന്റ്), ഷംലാൽ കന്നിമേൽ (ജനറൽ സെക്രട്ടറി), ഇ.കെ. സിറാജ് (ട്രഷറർ), രാജൻ ലേറ്റസ്റ്റ്, എ. സിദ്ദിഖ്, ഷാഫി ദിൽദാർ, ഷംസുദ്ദീൻ ഗ്യാലക്സി (വൈസ് പ്രസിഡന്റുമാർ), ഷാജഹാൻ അൽമിന, അനിൽ കുമാർ വനിത, താജുദ്ദീൻ ആറാട്ടുവിള, നുജൂം മോഡേൺ, എസ്. ഷെമീർ, താജുദ്ദീൻ ഫാഷൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ല പ്രസിഡന്റ് എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി അഡ്വ. ജോജോ കെ.എബ്രഹാം, മേഖല ജനറൽ സെക്രട്ടറി എസ്. സാദിഖ്, ട്രഷറർ ബാലചന്ദ്രൻ നായർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.