കൊട്ടാരക്കര: നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിലെ 9.26 കോടി രൂപ തിരിമറി നടത്തിയ ഇടതുമുന്നണി ഭരണസമിതിയെയും കളക്ഷൻ ഏജന്റിനെയും സെക്രട്ടറിയെയും ജീവനക്കാരെയും അറസ്റ്റു ചെയ്യണമെന്നും സഹകരികളുടെ പണം ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് യൂത്തുകോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ സമരം സമരം ഉദ്ഘാടനം ചെയ്തു. യൂത്തു കോൺഗ്രസ് നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് സതീഷ് ആനക്കോട്ടൂർ അദ്ധ്യക്ഷനായി. യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ ഡി.സി.സി സെക്രട്ടറി ബി.രാജേന്ദ്രൻനായർ,അഡ്വ.രതീഷ് കിളിത്തട്ടിൽ,
രതീഷ് കുറ്റിയിൽ, ആർ.രാജശേഖരൻപിള്ള, സുധാകരൻ പള്ളത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീലങ്ക ശ്രീകുമാർ, വി.ഗോപകുമാർ, ലിബിൻ, ഡാവേലിൽ എന്നിവർ സംസാരിച്ചു. ആർ.രതീഷ് സ്വാഗതവും സഞ്ജു പുല്ലാമല നന്ദിയും പറഞ്ഞു.