കൊല്ലം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

കിണറിനും മറ്റ് നിർമ്മാണത്തിനുമുള്ള കുഴിയെടുപ്പ്, മണ്ണെടുപ്പ് എന്നിവ ജാഗ്രതാനിർദ്ദേശം പിൻവലിക്കുന്നതുവരെ നിറുത്തിവയ്ക്കണം. 24വരെ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.