ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ 2023 - 24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ 200 ഓളം വിദ്യാർത്ഥികളെയും നൂറുശതമാനം വിജയം കൈവരിച്ച 5 സ്കൂളുകളെയും അനുമോദിക്കുന്ന ചടങ്ങ് മൈനാഗപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി അദ്ധ്യക്ഷനായി. എഫ്.എം റേഡിയോ എം.ഡി ഡോ.അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം വിദ്യാർത്ഥികളെ അനുമോദിച്ചു. മികച്ച സ്കൂളുകൾക്കുള്ള ഉപഹാരസമർപ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ.ഷാജഹാൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്മി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ആർ.ബിജുകുമാർ , മൈമൂന നജീബ്, ജലജ രാജേന്ദ്രൻ, ഷാജി ചിറക്കുമേൽ, ഉഷാകുമാരി, ഷിജിന നൗഫൽ, റാഫിയ നവാസ് , അനിത അനീഷ് രജനി സുനിൽ, ലാലി ബാബു വർഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ, ബിജികുമാരി, അനന്ദു ഭാസി, അജി ശ്രീക്കുട്ടൻ, ഷഹു ബാനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് , അസിസ്റ്റന്റ് സെക്രട്ടറി സിദ്ദീക്ക് , കോവൂർ എൽ.പി.എസ് പ്രഥമാദ്ധ്യാപിക ബീന എന്നിവർ സംസാരിച്ചു.